നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ രാജ്യങ്ങള്‍, ഇന്ത്യയില്‍ കോവിഡ് മരണം 339

0

ലോകത്ത് കോവിഡ് മരണം കൂടുമ്പോഴും നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്താന്‍ രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജനജീവിതം മുന്നോട്ട് പോകാനുള്ള സകര്യം ഒരുക്കാനാണ് സര്‍ക്കാരുകളുടെ ലക്ഷ്യം.

സ്‌പെയിനില്‍ കോവിഡ് ബാധ കുറഞ്ഞ മേഖലകളില്‍ മെട്രോ ട്രെയിന്‍ അടക്കം സര്‍വീസ് തുടങ്ങി. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കി. ജര്‍മനി അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ഇളവുകള്‍ നല്‍കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലും മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. ഇന്ന് രാജ്യത്തോടായി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനോടൊപ്പം ഇളവുകളും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മരണം അമേരിക്കയില്‍ തന്നെയാണ് .മരണം കാല്‍ ലക്ഷം കടന്നു. ലോകത്ത് മൊത്തം മരണം 1,19,701 ആയി. രോഗികളുടെ എണ്ണം നിലവില്‍ 19,25,179 ആണ്. ഇന്ത്യയില്‍ മരണം 339 ഉം രോഗികളുടെ എണ്ണം 8988 ഉം ആണ്. എന്നാല്‍ രോഗികള്‍ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്ക്.