സ്പ്രിങ്ക്‌ളര്‍: മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറ്റം ദുരൂഹത വര്‍ധിപ്പിച്ചുവെന്ന്‌ ചെന്നിത്തല

0

സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറ്റം ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ധിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. എന്നിട്ടും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കന്‍ കമ്പനി ശേഖരിക്കുന്നത് ഗുരുതര കാര്യമാണ്.

സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്ക് ഡാറ്റ അപ്പലോഡ് ചെയ്യാന്‍ നിര്‍ദേശം ഉള്ളതായി വാര്‍ത്തയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വെബാസൈറ്റ് വഴി സ്പ്രിങ്ക്‌ളറിന് തന്നെ വിവരങ്ങള്‍ നല്‍കാനാണ് നീക്കമെന്നും ആരോപണമുണ്ട്. ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.

കരാര്‍ എന്നാണ് ആരാണ് ഒപ്പുവെച്ചത് നിബന്ധനകള്‍ എന്തൊക്കെ എന്നീ വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്. ഐടി സെക്രട്ടറി ശിവശങ്കരനെ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.