സ്പ്രിങ്ക്‌ളറില്‍ ഉത്തരമില്ലാതെ മുഖ്യമന്ത്രി

0

സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാര്‍ നടത്തിയ പിന്മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നിലപാട് മാറ്റത്തെ കുറിച്ചും അവരുമായുള്ള കരാറിനെ കുറിച്ചെല്ലാം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇപ്പോള്‍ അതേ കുറിച്ച് അന്വേഷിക്കാന്‍ സമയമില്ല എന്ന മറുപടിയുമായി പിണറായി അസഹിഷ്ണുത കാണിച്ചു തുടങ്ങിയത്. ഐടി വകുപ്പില്‍ അന്വേഷിച്ചാല്‍ മതി, അവര്‍ വിശദമാക്കും എന്നൊക്കെ ആയി പിന്നീട്.

കഴിഞ്ഞ ദിവസം ആറു മണിക്കുള്ള വാര്‍ത്താസമ്മേളനത്തില്‍ സ്പ്രിങ്ക്‌ളറിനെ ന്യായീകരിക്കാന്‍ വാചാലനായ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സമയമില്ലെന്ന് പറഞ്ഞ് ഒഴിയുന്നത്. പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതാക്കളേയും പരിഹസിക്കാനും അന്ന് അദ്ദേഹം മുതിര്‍ന്നിരുന്നു. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റ പിന്മാറ്റം പിണറായിക്ക് കനത്ത ക്ഷീണവും ചെന്നിത്തലക്ക് ഊര്‍ജവും ആണ്.