സംസ്ഥാനത്ത് ഇന്ന് 3 കോവിഡ് കേസുകള്‍

0

സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം

ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ -2 , പാലക്കാട് – 1

രണ്ട് പേര്‍ക്ക് സമ്പര്‍ക്കം മൂലം
ഒരാള്‍ വിദേശത്ത് നിന്ന് വന്നയാള്‍

ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ന് 19 പേര്‍ രോഗമുക്തരായി
കാസര്‍കോട് – 12
പത്തനംതിട്ട, തൃശൂര്‍ – 3

കണ്ണൂര്‍ – 1

ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് – 178

പ്രവാസികളുടെ പ്രശനം നമ്മെ വോദനിപ്പിക്കുന്നു

പ്രവാസികളെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി

ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണം

ലോക്ക് ഡൗണ്‍ അവസാനിച്ച പോലെയാണ് ഇപ്പോള്‍. ഇത് അംഗീകരിക്കാനാവില്ല.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം

കോവിഡ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി പുത്യ നാല് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഒരെണ്ണം വയനാടും മൂന്നെണ്ണം ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലുമാണ്.

റേഷന്‍ വിതരണം കാര്യക്ഷമം. 96.54 ശതമാനം പൂര്‍ത്തിയായി

കേരളത്തില്‍ ഇപ്പോള്‍ ഉള്ള ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷണം നല്‍കും

കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും കണ്ടെത്തിയത് ഗൗരവമായി കാണുന്നു. രോഗം പടരാതിരിക്കാന്‍ കര്‍ശനമായ നടപടി

തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കുകൂലി ആവശ്യപ്പെട്ടത് ഗൗരവമായി എടുക്കും

ചരക്കിറക്കാന്‍ നോക്കുകൂലി ആവശ്യപ്പെടുന്ന പ്രവണത കാണുന്നത് ആശാസ്യമല്ല. ആരെങ്കിലും നോക്ക് കൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി. സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ല.

അംഗീകൃത കൂലിക്ക് മാത്രമേ ചുമട് തൊഴിലാളികല്‍ക്ക് അര്‍ഹതയുള്ളൂ. ശക്തമായ നടപടി എടുക്കാന്‍ പൊലീസിന് നിര്‍ദേശം.

അംഗീകൃത കൂലിക്ക് മാത്രമേ ചുമട് തൊഴിലാളികല്‍ക്ക് അര്‍ഹതയുള്ളൂ. ശക്തമായ നടപടി എടുക്കാന്‍ പൊലീസിന് നിര്‍ദേശം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൂടി സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സിഎസ്ആര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിരവധി ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി വിട്ടുനല്‍കാമെന്ന് അറിയിച്ചു

പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ മര്‍ക്കസ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കാമെന്ന് അറിയിച്ചു

ഒന്ന് മുതല്‍ 10 വരെയുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി