സംസ്ഥാനത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാന്‍ ആലോചന. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഇല്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ നിലപാടുകള്‍ക്കും മര്‍ഗനിര്‍ദേശങ്ങള്‍ക്കും ശേഷമായിരിക്കും.
നാളെ പ്രധാനമന്ത്രി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായി പുതിയ മാര്‍ഗനിര്‍ദേശം ഇറക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ ശേഷമായിരിക്കും മദ്യവില്‍പ്പനയുടെ കാര്യം പരിഗണിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡ് ബാധയുടെ സ്ഥിതി കൂടി കണ്ക്കിലെടുത്ത് ജില്ലാ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.