ലോക്ക് ഡൗണ്‍ നീട്ടല്‍ സംബന്ധിച്ചും കോവിഡ് വ്യാപനത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പത്തിനാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നും ഇളവുകള്‍ ഉണ്ടാകും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നാളെ സ്ഥിരീകരണമാവും. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് ഇറങ്ങുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.