ചെന്നിത്തലയ്ക്ക് ആശ്വാസ ‘ഗോള്‍’; സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാര്‍ പിന്മാറ്റം

0

സംസ്ഥാനത്തെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് ഒടുവില്‍ സര്‍ക്കാര്‍ തിരുത്തി. വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബാസൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് നിര്‍ദേശം ഇറങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയമായ വിജയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ പിന്മാറ്റം.

സൈബര്‍ ഗുണ്ടകളുടെ വ്യാപകമായ ആക്രമത്തിനും വ്യക്തിഹത്യക്കും നിരന്തരം ഇരയായെങ്കിലും സ്പ്രിങ്ക്‌ളറിനെതിരായ പോരാട്ടത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറിയിരുന്നില്ല. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെ മോശമായി ചിത്രികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണം നേരിടുമ്പോഴും ഓരോ ദിവസവും സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകള്‍ ചെന്നിത്തല നടത്തിയിരുന്നു. ഇതോടെ പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോഴാണ് സര്‍ക്കാരിന്റെ ഈ പിന്മാറ്റം.

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ വെറുതെ കുറ്റപ്പെടുത്തുന്നു എന്ന് ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിനും രമേശ് ചെന്നിത്തലക്കും രാഷ്ട്രീയമായി പുതിയ ഈര്‍ജം നല്‍കുന്നതാണ് സര്‍ക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പിന്മാറ്റം.