ഇളവില്‍ തീരുമാനമായില്ല; കേന്ദ്രതീരുമാനം വരട്ടെയന്ന് മന്ത്രിസഭ യോഗം

0

ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ പ്രഖ്യാപിക്കേണ്ട ഇളവുകളില്‍ തീരുമാനമെടുക്കാതെ സംസ്ഥാന മന്ത്രിസഭ യോഗം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രിസഭ യോഗത്തില്‍ വന്ന പൊതു ചര്‍ച്ച. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് യോഗ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും പ്രഖ്യാപനവും ഇന്നോ നാളെയോ ഉണ്ടായേക്കും എന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ തന്നെ നിരവധി ഇളവുകള്‍ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. അതിന് ശേഷം മതി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് എന്നാണ് മുഖ്യമന്ത്രിയും പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും.