പോരാട്ടം ഫലം കണ്ടുതുടങ്ങിയതായി കെ കെ ശൈലജ

0

കോവീഡിനെതിരെ സംസ്ഥാനം നടത്തുന്ന പോരാട്ടം ഫലം കണ്ടുതുടങ്ങിയതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. പോസിറ്റീവ് കേസുകള്‍ കുറയുന്നത് ആശ്വാസമാണ്. റൂട്ട് മാപ്പും കോണ്‍ടാക്ട് ലിസ്റ്റും വ്യാപനം തടയുന്നതില്‍ ഏറെ സഹായകരമായി.

സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ രോഗം പടരുന്നത് ആശങ്കാജനകമാണ്. സംസ്ഥാനത്ത് കുറച്ചു കേസുകള്‍ കൂടി ഗുരുതരമായുണ്ട്. അവരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ആശ്വാസത്തിലേക്ക് വരുന്നുണ്ടെങ്കിലും സാമൂഹ്യ അകലവും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ മരണവും രോഗബാധയും ഏറുകയാണ്. മരണം 308 ആയി. രോഗബാധിതര്‍ 9152 ഉം. കഴിഞ്ഞ 24 മണിക്കൂറില്‍ 35 മരണം സംഭവിച്ചിട്ടുണ്ട്.