ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചയില്‍ ധാരണ. മണിക്കൂറുകള്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ധാരണയായത്. എന്നാല്‍ ആവശ്യമായ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കാനും ധാരണയായതായാണ് വിവരം.
കേന്ദ്രമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഇതിന്റെ കൂടെ നിര്‍ദേശപ്രകാരമാവും കേന്ദ്ര തീരുമാനം. തീരുമാനമാവുകയാണെങ്കില്‍ ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.
Home Latest News ലോക്ക് ഡൗണ്‍ രണ്ടാഴ്ച നീട്ടാന്‍ ധാരണ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും