ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍

0

ഏപ്രില്‍ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് മുഖ്യമന്ത്രിമാര്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആദ്യം ആവശ്യപ്പെട്ടതെന്നറിയുന്നു.
പിന്നീട് നേരത്തെ ഈ ആവശ്യം ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും. കോവിഡ് പ്രതിരോധത്തിന് രാജ്യം ഒറ്റക്കെട്ടാണെന്നും എന്താവശ്യത്തിനും എന്നെ വിളിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞു.

എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താകും കേന്ദ്ര തീരുമാനം. രോഗബാധ കുറഞ്ഞ പ്രദേശങ്ങളില്‍ ഇളവ് നല്‍കിയുള്ള ലോക്ക് ഡൗണിനാണ് കേന്ദ്രം ആലോചിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍, വിമാന തുടങ്ങിയ സര്‍വീസുകള്‍ ഇപ്പോള്‍ തുടങ്ങിയേക്കില്ല. സംസ്ഥാനങ്ങളിലെ ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളും.