നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും
ആയിരം രൂപ നല്‍കണമെന്ന് കെകെഎൻ ടിസി സംസ്ഥാന പ്രസിഡന്റ് കെ. പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. നടപ്പ് വർഷത്തിൽ നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിൽ ബാങ്കിൽ വരിസംഖ്യ മുടക്കം വരാതെ അടച്ച് അംഗത്വം നിലനിർത്തിയിട്ടുള്ള മുഴുവൻ അംഗങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ചതും ബോർഡ് തീരുമാനിച്ചതുമായ ആയിരം രൂപയുടെ തിരിച്ചടക്കാത്ത ധനസഹായം നൽകണം.
ഒരു ക്ഷേമ നിധിയിലും അംഗത്വ മെടുക്കാത്ത തൊഴിലാളികൾക്ക് പോലും ഈ ആയിരം രൂപയുടെ ആനുകൂല്യം സര്‍ക്കാര്‍ നല്‍കുമ്പോഴാണ് ക്ഷേമനിധിയിൽ വർഷങ്ങളായി പണമടക്കുന്നവരെ സാങ്കേതിക കരണങ്ങൾ പറഞ്ഞു ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്.
കൊറോണ കാലത്ത് സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കുന്നതുപോലെ നിർമ്മാണ തൊഴിലാളി പെൻഷൻകാർക്കും ഏപ്രിൽമാസത്തെ പെൻഷനും അൽപ്പം ധന സഹായവും കൊടുക്കുവാൻ ഉത്തരവുണ്ടാകണമെന്നും
കെ. പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു