കോവിഡ് ബാധയില്‍ വലയുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണ്‍ ചര്‍ച്ച നടത്തി. പ്രധാന ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാരുമായാണ് പ്രധാനമന്ത്രി ടെലിഫോണ്‍ ടര്‍ട്ട നടത്തിയത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായാണ് സംസാരിച്ചത്.
ഇന്ത്യക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തണമെന്ന് നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ഥിച്ചു. കഴിയാവുന്നത് ചെയ്യുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. വിവധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായും പ്രധാനമന്ത്രി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഴുവന്‍ ഇന്ത്യക്കാരുടേയും കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് നയതന്ത്ര പ്രതിനിധകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.