ഇന്ത്യയില്‍ സാമൂഹ്യ വ്യാപനമില്ലെന്ന് ഡബ്ല്യുഎച്ച്ഒ; നിയന്ത്രണം നീട്ടേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

0

ഇന്ത്യയില്‍ സാമൂഹ്യ വ്യാപനമില്ലെന്നും നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ ). സാമൂഹിക വ്യാപനം സംബന്ധിച്ച ഐസിഎംആര്‍ നിഗമനം ശരിയല്ല. ഐസിഎംആറിന്റെ കണക്ക് സാമൂഹിക വ്യാപനത്തിന് പര്യാപ്തമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ

ഇതിനിടെ കോവിഡ് നിയന്ത്രണത്തില്‍ ആയിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്നുള്ള സൂചനകള്‍ നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ രംഗത്തെത്തി. രോഗത്തെ തോല്‍പ്പിക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണം. ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരും. സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 4100 കോടി രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ ചില സംസ്ഥാനങ്ങള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത് ശരിയല്ല. രാജ്യത്തിന്റെ മൊത്തം നന്മക്കായി ശരിയായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി ഡര്‍ഷവര്‍ധന്‍ പറഞ്ഞു.

ഇതിനിടെ ലോക്ക ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഒരു സംസ്ഥാനം കൂടി രംഗത്തെത്തി. തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയും ലോക്ക് ഡൗണ്‍ നിയന്ത്രണം 15 ദിവസം കൂടി നീട്ടണമെന്ന് ശുപാര്‍ശ നല്‍കി.