ലോകത്തിന് മുന്നില്‍ ജൈവാക്രമണ ഭീഷണിയും: യുഎന്‍ സെക്രട്ടറി ജനറല്‍

0

കോവിഡ് മഹാമാരി മറ്റൊരു ദുരന്തത്തിന് വഴി തുറക്കുമെന്ന ഭീതിയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ജൈവ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത ഇനിയുള്ള കാലത്ത് തള്ളാനാവില്ല. കോവിഡ് പശ്ചാത്തലത്തില്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ഒരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും രാജ്യാന്തര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് ഭാവിയില്‍ ഇത് ഭീഷണിയായേക്കും. സാമൂഹിക അശാന്തിയും അക്രമവും വര്‍ധിക്കുന്നതിലേക്ക് നയിക്കും. കൂടാതെ വൈറസിനെതിരായ പോരാട്ടത്തിനും ഇത് ഭീഷണിയാവും.

ഭീകരര്‍ ജൈവായുധങ്ങളിലേക്ക് തിരിയാനുള്ള സാധ്യത തള്ളാനാവില്ല. ലോകത്ത് ഇപ്പോള്‍ തന്നെ ഭീകരാക്രമണ ഭീഷണിയുണ്ട്. ലോകത്തിന്റെ ശ്രദ്ധ കോവിഡിലേക്ക് തിരിയുമ്പോള്‍ അവര്‍ അവസരം ഉപയോഗിച്ചേക്കാമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.