ലോകത്ത് കോവിഡ് മരണം 85,522

0

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചരുടെ എണ്ണം 85 ആയിരം കടന്നു. 85522 പേരാണ് ഇതുവരെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്. 14 ലക്ഷത്തി 36 ആയിരത്തി 198 പേരാണ് രോഗ ബാധിതര്‍.
ഇന്ത്യയില്‍ മരണം 199 ആയെന്നാണ് അനൗദ്യോഗിക കണക്ക്. രോഗബാധിതരുടെ എണ്ണം 6588 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇത് 169 ആണ്. രോഗബാധിതര്‍ ആറായിരവും.