ഫീമോഫീലിയ, തലസ്സീമിയ മരുന്നുകൾ ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണം

0

തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ തലസ്സീമിയ, ഫീമോഫീലിയ മറ്റു രക്തസംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ചികിത്സയിലുളള കുട്ടികൾക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ വിതരണം ജില്ലാ മെഡിക്കൽ ഓഫീസറുടെയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തും. തലസ്സീമിയ രോഗികൾക്കുളള മരുന്നുകൾ പ്രത്യേക വളണ്ടിയർമാർ വഴി അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ ലഭ്യമാക്കും. മരുന്ന് മുടങ്ങാതെ കൃത്യമായി കഴിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. ഏപ്രിൽ 11 മുതൽ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഈ മരുന്നുകൾ ലഭ്യമാകും.

ഫീമോഫീലിയ രോഗികൾക്ക് ബ്ലീഡിംഗ് ഉണ്ടായാൽ അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ വിവരങ്ങളുമായി ബന്ധപ്പെടണം. മാസം തോറും രക്തം സ്വീകരിക്കേണ്ടി വരുന്ന രോഗികൾക്ക് മെഡിക്കൽ കോളേജിൽ വരാൻ സാധിക്കാത്ത സാഹചര്യത്തിൽ അടുത്തുളള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാവുന്നതും സൗകര്യമുളള സ്ഥലത്തു നിന്നും രക്തം സ്വീകരിക്കാവുന്നതുമാണ്. സംശയനിവാരണത്തിനായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.

ഡോ. ഷീല, നോഡൽ ഓഫീസർ (ഹീമോഫീലിയ), ഗവ. മെഡിക്കൽ കോളേജ്, തൃശൂർ-8547007699.
ഡോ. ഉണ്ണികൃഷ്ണൻ, ആർസിഎച്ച് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), തൃശൂർ-9947795137.
ഡോ. വിപിൻ, ഗവ. മെഡിക്കൽ കോളേജ്, തൃശൂർ-9496253604.