ഇന്ന് 12 കോവിഡ് രോഗികള്‍; 8 വിദേശികള്‍ രോഗമുക്തി നേടി

0

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്-4
കണ്ണൂര്‍-4
മലപ്പുറം-2
തിരുവനന്തപുരം-1
കൊല്ലം-1

11 പേര്‍ക്കും സമ്പര്‍ക്കം മൂലം, ഒരാള്‍ വിദേശത്ത് നിന്ന് വന്നയാള്‍

സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത് 387 പേര്‍
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 153 പേരെ
ആശുപത്രിയില്‍ നിലവില്‍ ഉള്ളത് 723 പേര്‍

136195 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കോവിഡ് മൂലം ഗുരുതരാവസ്ഥയിലായിരുന്നു 8 വിദേശികള്‍ രോഗവിമുക്തി നേടി. സംസ്ഥാനത്തിന്റെ ആരോഗ്യ പ്രവര്‍ത്തനത്തെ അവര്‍ മുക്തകണ്ഠം പ്രശംസിച്ചു

സംസ്ഥാനത്തെ രോഗികളില്‍ 7.5 ശതമാനം പേര്‍ 69 വയസിന് മുകളില്‍ ഉള്ളവര്‍. 6.9 ശതമാനം പേര്‍ 20 വയസിന് താഴെയുള്ളവര്‍

നാല് ദിവസം കൊണ്ട് പുതിയ നാല് പരിശോധന ലാബുകള്‍ സജ്ജീകരിക്കും. പതിനാല് ജില്ലക്ക് 14 ലാബുകള്‍ എന്നതാണ് ലക്ഷ്യം

കാസര്‍കോട്ടെ രോഗികള്‍ക്ക് സംസ്ഥാനത്ത് തന്നെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ നടപടി ആരംഭിക്കും. സംസ്ഥാനത്തെ മികച്ച ആശുപത്രിയില്‍ ഇവരെ എത്തിക്കും. ഇതിനായി ആകാശമാര്‍ഗവും ഉപയോഗിക്കും

യുഎഇയില്‍ കോവിഡ് വ്യാപനം ഗുരുതരമാണ്. പത്ത് ലക്ഷത്തിലേറെ മലയാളികള്‍ അവിയെയുണ്ട്. ഇവരുടെ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നേരത്തെ നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്പയെടുക്കാന്‍ അനുവദിക്കണം. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി അഞ്ച് ശതമാനമായി ഉയര്‍ത്തണം.

ഒന്നര ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കും

ഒന്നര ലക്ഷം മത്സ്യതൊഴിലാളികള്‍ക്ക് 2000 രൂപ വീതം നല്‍കും

എഎവൈ വിഭാഗത്തിലെ ആദിവാസി മേഖലയില്‍ 47,000 സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

തയ്യല്‍ തൊഴിലാളി, ആഭരണ നിര്‍മാണ, ഈറ്റ കാട്ടുവള്ളി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് 1000 രൂപ വീതം തൊഴിലാളിക്ക് നല്‍കും