ഭക്ഷണം അടക്കമുള്ള അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം രാജ്യത്ത് ഇല്ലാതാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം 109 ട്രെയിനുകള്‍ ഒരുങ്ങുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും പ്രധാന സ്ഥലങ്ങളിലേക്ക് അവശ്യ വസ്തുക്കളുമായി ഉടന്‍ ഈ ട്രെയിനുകള്‍ എത്തും.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ട്രെയിനുകള്‍ സഞ്ചരിക്കുകയെന്ന് റെയില്‍വെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 58 റൂട്ടുകളിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുക. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഈ ട്രെയിനുകള്‍ എത്താനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഹോട്ട് സ്‌പോട്ട് ആയ നഗരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല.
സമ്പൂര്‍ണ ലോക്ക് ഡൗണും കോവിഡ് പശ്ചാത്തലത്തിലുള്ള മറ്റ് ബുദ്ധിമുട്ടുകളും കാരണം രാജ്യത്ത് എവിടെയും അവശ്യ വസ്തുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.