ചൈനയില്‍ വീണ്ടും കോവിഡ് 19 വൈറസ് ബാധ വന്നേക്കുമെന്ന് ആശങ്കയുണ്ടെന്ന് പ്രസിഡണ്ട് ഷി ജിന്‍പിങ്. ലോകമെങ്ങും കോവിഡ് പടരുന്നതിനാല്‍ കോവിഡ് ചൈനയിലും വീണ്ടും പടരാന്‍ സാധ്യതയുണ്ട്. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലും വന്‍ ആഘാതം ഉണ്ടായേക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.
ചൈനക്ക് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ദരും പറഞ്ഞിരുന്നു. കോവിഡ് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആമസോണിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് രക്ഷാസമിതി യോഗം.