ലോക്ക് ഡൗണ്‍ തുടരണമെന്ന് ഉന്നതാധികാര സമിതി; ഒഡീഷ ലോക്ക് ഡൗണ്‍ നീട്ടി

0

രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നതാധികാര സമിതി. ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ അവസാനിപ്പിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. ലോക്ക് ഡൗണ്‍ കൊണ്ട് കോവിഡ് വൈറസ് വ്യാപനം തടയാനാവില്ലെന്നും രോഗം കൂടുതല്‍ വ്യാപിച്ച മേഖലകളില്‍ കടുത്ത നിയനത്ര്ണം വേണമെന്നും ശുപാര്‍ശയിലുണ്ട്. ലോക്ക് ഡൗണ്‍ പിന്നിട്ട ശേഷം രോഗികളുടെ എണ്ണം പത്തിരട്ടിയോളം വര്‍ധിച്ചു.

ഇതിനിടെ ഒഡീഷ സ്വന്തമായി ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി.