നന്ദി മോദി നന്ദി.. പറഞ്ഞു മതിയാവാതെ ട്രംപ്

0

ഇന്ത്യയേയും നരേന്ദ്ര മോദിയേയും അഭിനന്ദിച്ചിട്ടും പുകഴ്ത്തിയിട്ടും മതിയാവാതെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.. മരുന്ന് കയറ്റുമതിയില്‍ ഇളവനുദിക്കുകയും അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്ത നടപടിയെയാണ് ട്രംപ് വാഴ്ത്തുന്നത്.

മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടി അമേരിക്കക്ക് ജീവവായു പോലെയാണെന്ന നിലപാടിലാണ് പ്രസിഡണ്ട് ട്രംപ്. കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായി ട്രംപ് ട്വിറ്‌ററില്‍ കുറിച്ചു. ഇന്ത്യക്കും ഇന്ത്യന്‍ ജനതക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല.

നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച് ഡെണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസവും ഇന്ത്യയേയും മോദിയേയും പുകഴ്ത്തിയും നന്ദി പറഞ്ഞും ട്രംപ് രംഗത്തെത്തിയിരുന്നു.