ലോകത്ത് കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം 87000 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 87466 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുകയാണ്. 1,518,719 പേരാണ് നിലവില്‍ രോഗികള്‍.
കോവിഡിനെ പിടിച്ചു കെട്ടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് അമേരിക്ക. 14,600 പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്.
ഇന്ത്യയില്‍ മരണം 166 ആയി. രോഗികളുടെ എണ്ണം 5734 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്-1135. ഇന്നലെ മാത്രം 117 പേര്‍ക്ക് രോഗം ബാധിച്ചു. എട്ട് പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ 700 രോഗികളുണ്ട്. നിസാമുദീന്‍ സമ്മേളനം ഇപ്പോഴും ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു. മുംബൈയില്‍ ഇന്നലെ രോഗികളായവരില്‍ 23 പേരും തബാ ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
തമ്‌ഴ്‌നാട്ടില്‍ രോഗികള്‍ 700 കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48ല്‍ 42ഉം നിസാമുദീനില്‍ നിന്ന് വന്നവരും ഇവരുമായി ഇടപഴകിയവരുമാണ്.