മരണം 73800; ബ്രിട്ടീഷ് പ്രധാനമന്ത്രി ഗുരുതരാവസ്ഥയില്‍

0

കോവിഡ് 19 എന്ന മഹാമാരിയില്‍ ലോകത്താകെ മരണം 73 ആയിരം കടന്നു. 73800 പേര്‍ ഇതുവരെ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 13 ലക്ഷത്തി 25 ആയിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടണ്‍, ഇറാന്‍, പാക്കിസ്താന്‍, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ മരണ നിരക്ക് ഉയരുകയാണ്. ഇന്ത്യയില്‍ മരണം 114 ആയി. രോഗബാധിതര്‍ 4421.

ഇതിനിടെ കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. അദ്ദേഹച്ചെ തീവ്ര പരിചരമ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമെങ്കില്‍ വെന്റിലേറ്ററിലേക്ക് മാറ്റുമെന്ന് ആശുപ്തിര അധികൃതര്‍ അറിയിച്ചു.