ലോക്ക് ഡൗണ്‍ 21 ദിവസം കൂടി നീട്ടണമെന്ന് ഐഎംഎ

0

രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ഐഎംഎ. അടുത്ത 21 ദിവസം കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ദ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഐഎംഎ കത്ത് നല്‍കി. ലോകത്തെ ആരോഗ്യ വിദഗ്ദരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഐഎംഎ ഇക്കാര്യം ആവശ്യപ്പെടുന്നത്.