രോഗികള്‍ക്കായി കര്‍ണാടക അതിര്‍ത്തി തുറക്കും

0

കര്‍ണാടക തലപ്പാടി അതിര്‍ത്തി രോഗികള്‍ക്കായി തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തിയില്‍ ആവരുടെ മെഡിക്കല്‍ ടീം ഉണ്ടാകും. അവര്‍ പരിശോധിച്ച് മാത്രമേ കടത്തിവിടൂ. കോവിഡ് ബാധയില്ലാത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. ചികിത്സക്ക് പോകുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. ഏതി ആശുപത്രിയിലേക്കാണ് പോകുന്നതെന്നും വിശദമാക്കണം