Home Kerala കോവിഡ്: ലോകത്ത് മരിച്ചത് 18 മലയാളികള്‍; സംസ്ഥാനത്ത് ഇന്ന് 13 രോഗികള്‍ കൂടി
ലോകത്ത് കോവിഡ് ബാധിച്ച് 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇവരില്‍ 8 പേര്‍ മരിച്ചത് അമേരിക്കയില്‍
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
കാസര്‍കോട്-9, മലപ്പുറം-2, കൊല്ലം, പത്തനംതിട്ട- ഒന്നുവീതം
കാസര്‍കോട്ടെ ഒമ്പതുപേരില്‍ 6 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍,
3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കൊല്ലം, മലപ്പുറം ജില്ലകളില്‍ ഉള്ളവര്‍ നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
പത്തനംതിട്ട സ്വദേശി വിദേശത്ത് നിന്ന് വന്നയാള്‍
കേരളത്തില്‍ ഇതുവരെ 327 പേര്‍ക്ക് രോഗം
ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 266 പേര്‍
നിരീക്ഷണത്തില്‍ 1,52,704 പേര്‍
ഇന്ന് മത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് കോവിഡ് ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി
നിയന്ത്രണങ്ങള്‍ ഫലപ്രദം
കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി. നാല് ദിവസങ്ങള്‍ കൊണ്ടാണ് ഈ മാറ്റം
കോവിഡിനെ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍
സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം കിടക്കകള്‍ ഒരുക്കി
വിദേശത്തുള്ള മലയാളി സ്‌കൂളുകളില്‍ ഫീസ് വാങ്ങുന്നത് നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു
പ്രമുഖ പ്രവാസികളുമായി സംസാരിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും
വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി
ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവിന് മാനദണ്ഡങ്ങള്‍ ഉണ്ടാക്കും
വിസ കാലാവധി ആറ് മാസം നീട്ടിവെക്കണം
സംസ്ഥാനത്ത് റവന്യു വരവ് ഗണ്യമായി കുറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു
സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
മഹാരാഷ്ട്ര സര്‍ക്കാരിനും കത്ത് നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിക്കും.
വിമാനയാത്ര ടിക്കറ്റ് റീഫണ്ട് ലഭിക്കാന്‍ കേന്ദ്രം ഇടപെടണം
ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ പുറത്തിറക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
വ്യാജവാര്‍ത്തകളുടെ ഉറവിടം കണ്ടെത്തും. മോഷ്ടാവ്, അജ്ഞാാത ജീവി തുടങ്ങിയ വാര്‍ത്തകളുടെ പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍
ഗാനമേള, മിമിക്രി, തെയ്യം, നാടകം തുടങ്ങിയ കലാകാരന്മാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും
3000 അതിഥി മന്ദിരങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കും
മൊബൈല്‍ ഷോപ്പ്, കമ്പ്യൂട്ടര്‍ സെന്റുകള്‍ എന്നിവക്ക് ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി
വര്‍ക്ക് ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി
ക്ഷീരകര്‍ഷകര്‍ക്ക് 10,000 രൂപ, ആനുകൂല്യം ക്ഷേമനിധി അംഗങ്ങള്‍ക്ക് മാത്രം
കോവിഡ് കര്‍മ സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
കെ എം അബ്രഹാം തലവനായ സമിതിയുടെ റിപ്പോര്‍ട്ട് അടൂര്‍ ഗോപാലകൃഷ്ണനാണ് കൈമാറിയത്