HomeKeralaErnakulamആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് കുട

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് കുട

ചെങ്ങമനാട് ജനമൈത്രി പോലീസ് പൊതുജന പങ്കാളിത്തത്തോടെ ചെങ്ങമനാട് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി സൂചകമായി കോവിഡ് 19 പ്രതിരോധ പ്രചരണ കുട നൽകി. കൊറോണ എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ രാപകലുകൾ അക്ഷീണ പരിശ്രമം നടത്തുന്ന ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് തണലേകാൻ ചെങ്ങമനാട് ജനമൈത്രി പോലീസ് ഉണ്ട് എന്ന സന്ദേശവുമായാണ് കുട നല്‍കിയത്.

ആരോഗ്യമേഖലയിലെ പ്രവർത്തകരെ ഓരോരുത്തരും അംഗീകരിച്ച് കൊറോണയെ പ്രതിരോധിക്കുന്ന സന്ദേശങ്ങൾ കൈ മാറുകയും, നന്ദി അറിയിക്കുകയും ചെയ്യണമെന്നതാണ് കോവിഡ് 19 പ്രതിരോധ കുട നൽകിയതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എലിസബത്തിന്  സർക്കിൾ ഇൻസ്‌പെക്ടർ ടി കെ ജോസി കോവിഡ് 19 പ്രതിരോധ കുട കൈമാറി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുരേഷ് എ വി, ഹെല്‍ത്ത്‌ സൂപ്പർ വൈസർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. പ്രവർത്തകർ ഒരുമീറ്റർ അകലം പാലിച്ചാണ് കുട നൽകിയത്.

Most Popular

Recent Comments