ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘം (ഭ ച സ് ) ബി എം എസിൻ്റെ വാർഷികവും കുടുംബ സംഗമവും വിപുലമായി ആഘോഷിച്ചു. സംഗമം ബിഎംഎസ് ദേശീയ നിർവാഹക സമിതിയംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു.
ഭചസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സേതുമാധവൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ബാബു അത്താണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സലീഷ് പെരിങ്ങോട്ടുക്കര, പ്രോഗാം കൺവീനർ ബിജു പണിക്കശ്ശേരി, ബി എം എസ് ജില്ലാ സെക്രറി സേതു തിരുവങ്കിടം എന്നിവർ സംസാരിച്ചു.
നടൻമാരായ ശിവജി ഗുരുവായൂർ, നന്ദകിഷോർ, മേക്കപ്പ്മാൻ ജയമോഹൻ, സംവിധകരായ രാജൻ, പ്രമോദ് പപ്പൻ എന്നിവരെ ആദരിച്ചു. ദിലീപ് ചാഴൂർ നന്ദി പറഞ്ഞു. തുടർന്ന് ഭചസ്സ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.