മീലാദ് കോൺഫറൻസ് സെപ്റ്റംബർ 11ന്

0

കഴിഞ്ഞ 40 വർഷമായി തൃശൂർ ജില്ലയിലെ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടന്നുവരുന്ന ജില്ലാ മീലാദ് കോൺഫറൻസ് സെപ്റ്റംബർ 11ന് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ വാദി മദീന നഗരിയിൽ നടക്കും. മീലാദ് കോൺഫറൻസ് സംസ്ഥാന കായിക, വഖഫ് മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ  പി അബൂബക്കർ മുസ്ലിയാർ മദ്ഹു റസൂൽ പ്രഭാഷണം നടത്തും. 

മീലാദ് കോൺഫറൻസിന്റെ മുന്നോടിയായി പ്രവാസി ഗ്ലോബൽ മീറ്റ്, പണ്ഡിത സമ്മേളനം, മാനേജ്‌മെന്റ് സംഗമം, വിദ്യാർത്ഥി സമ്മേളനം, മഹല്ല് സാരഥി സംഗമം, കുടുംബ സംഗമങ്ങൾ, സാംസ്‌കാരിക സമ്മേളനം, ജില്ലാ പദയാത്ര, മെഗാ മൗലിദ് സദസ്സ് തുടങ്ങിയവ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് പി കെ ബാവ ദാരിമി നിർവഹിച്ചു.