ലോക്ക് ഡൗണ്‍ ശേഷവും കേരളത്തില്‍ 7 ജില്ലകളില്‍ നിയന്ത്രണം

0

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ നിയന്ത്രണം ഉണ്ടാകും.രോഗവ്യാപനം ശക്തമായ ജില്ലകള്‍ക്കാണ് നിയന്ത്രണം തുടരുക. കേരളത്തില്‍ ഏഴ് ജില്ലകളിലാണ് യാത്രാവിലക്ക് അടക്കമുള്ള കര്‍ശന നിയന്ത്രണം തുടരുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കാകും നിയന്ത്രണം.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് നിയന്ത്രണം. രാജ്യത്തെ 80 ശതമാനം കേസുകളും 62 ജില്ലകളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. അതുകൊണ്ട് തന്നെ ഈ ജില്ലകളിലെ നിയന്ത്രണം തുടരും.