രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി; ഇന്ത്യയുടെ നടപടികളെ ലോകം അഭിനന്ദിച്ചു

0

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ രാജ്യം ഒറ്റക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമഗ്രവും സമയോചിതവുമായ നടപടിയെടുത്തു. ഇന്ത്യയുടെ നടപടികളെ ലോകം അഭിനന്ദിക്കുന്നു. ലോകത്തിന് മാതൃകയാണ് ഇന്ത്യ. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതുവരെ നാം വിജയിച്ചിട്ടുണ്ട്. ഈ പോരാട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കണം. ആരോഗ്യ സേതു ആപ്പ് പ്രചരിപ്പക്കണം. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ആരാധനാലയങ്ങളില്‍ പരിമിത സൗകര്യം നല്‍കും. ഇക്കാര്യം വിവിധ മതനേതാക്കളുമായി ചര്‍ച്ച ചെയ്തു.

ലോക് ഡൗണില്‍ രാജ്യത്തെ ജനങ്ങള്‍ അസാധാരണമായ ക്ഷമയും സഹകരണവും കാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.