രാജ്യത്ത്‌ മരണം 109; മുംബൈയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ്

0

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം 109 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലായിരം കടന്നിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടാണ് തൊട്ടു പിന്നില്‍. ഇരു സംസ്ഥാനങ്ങള്‍ക്കും ചതിയായത് നിസാമുദീനിലെ തബ് ലീഗ് സമ്മേളനമാണ്.
ഇതിനിടെ കോവിഡിനെ നിയന്ത്രിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തേക്കുള്ള മെഡിക്കല്‍ സാമഗ്രികള്‍ ശേഖരിക്കാനുള്‌ള നിര്‍ദേശം നല്‍കിയിച്ചുണ്ട്. രണ്ടര കോടി മെഡിക്കല്‍ മാസ്‌ക്കുകളും ഒന്നര കോടി വ്യക്തിഗത സുരക്ഷ ഉപകരണ കിറ്റുകളും അമ്പതിനായിരം വെന്‍ിലേറ്ററുകളും വേണ്ടിവരുമെന്നാണ് കരുതുന്നത്.
ഇതിനിടെ മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാകുലമായി തുടരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. 46 നഴ്‌സുമാര്‍ക്കും 3 ഡോക്ടര്‍മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 നഴ്‌സുമാര്‍ മലയാളികളാണെന്നാണ് വിവരം. ഇതോടെ ആശുപത്രി പൂര്‍ണമായും നിരീക്ഷണത്തിലാക്കി.