കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപം നടത്തിയാല്‍ അതോടെ മനഃസമാധാനം നഷ്ടമാകുമെന്ന് കിറ്റെക്‌സ് ഉടമ സാബു എം ജേക്കബ്. സഹികെട്ടപ്പോഴാണ് താനും വ്യവസായം ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ആന്ധ്രയില്‍ നിന്നുള്ള വ്യവസായ മന്ത്രി തന്നെ അന്വേഷിച്ച് കേരളത്തില്‍ വന്നപ്പോള്‍ ആന്ധ്രപ്രദേശിനെ കുറ്റപ്പെടുത്തുകയാണ് കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവ്. ആന്ധ്ര മോശം സംസ്ഥാനമാണെന്നാണ് മന്ത്രി പറയുന്നത്. സ്വന്തം കുറവ് മറച്ചുവെക്കാനുള്ള പാഴശ്രമം മാത്രമാണത്.
കേരളത്തില്‍ മുതല്‍ മുടക്കില്ലാത്ത ഏക വ്യവസായം രാഷ്ട്രീയമാണ്. ഒരു റിസ്‌ക്കുമില്ല. അതില്‍ മാത്രമാണ് നോട്ടം. പതിനായിരത്തിലധികം കുടുംബങ്ങള്‍ പട്ടിണിയാകും എന്നതിനാലാണ് കിറ്റെക്‌സ് ഇപ്പോഴും കേരളത്തില്‍ തുടരുന്നത്.
താന്‍ മനസ്സ് വെച്ചാല്‍ മനഃസമാധാനം കിട്ടും എന്നാണ് പി രാജീവ് പറയുന്നത്. അദാനിയെ എതിര്‍ത്തവര്‍ വിഴിഞ്ഞത്ത് പങ്കു കച്ചവടക്കാരായി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ ബൂര്‍ഷ്വാ പങ്കാളിയായി. അങ്ങനെ മനസ്സമാധാനം കിട്ടാന്‍ തനിക്ക് താല്‍പ്പര്യമില്ല.
പേടിച്ചിട്ടാണ് കേരളത്തിലെ പല നിക്ഷേപകരും പ്രശ്‌നങ്ങള്‍ പുറത്തു പറയാത്തത്. സിപിഎം മന്ത്രിയായ പി രാജീവിന്റെ മക്കള്‍ കോടികള്‍ മുടക്കിയാണ് വിദേശത്ത് പഠിക്കുന്നത്. പണത്തിനൊന്നും അവര്‍ക്ക് ഒരു ക്ഷാമവുമില്ല. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ചിന്ത പോലുമില്ല, ആഗ്രഹവുമില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.




































