ആന്ധ്രയില്‍ തൊഴീല്‍ സമയം കൂട്ടി , ലക്ഷ്യം നിക്ഷേപ വളര്‍ച്ച

0

സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് തൊഴില്‍ നിയമം ഉടച്ചു വാര്‍ത്ത് ആന്ധ്രപ്രദേശ്.  ജോലി സമയം 10 മണിക്കൂര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍.

മിനിമം തൊഴില്‍ സമയം കൂട്ടലിന് പുറമെ തൊഴില്‍ ചട്ടങ്ങളിലും കാതലായ മാറ്റമാണ് വരുത്തുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ മുന്നേറ്റം വരുത്തി കൂടുതല്‍ വ്യാവസായികളെ എത്തിക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. അഞ്ചു മണിക്കൂര്‍ പണിയെടുത്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നത് ഇനി മുതല്‍ ആറു മണിക്കൂര്‍ പണിയെടുത്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നാക്കി മാറ്റും.

എന്നാല്‍ സ്ത്രീകളുടെ രാത്രി ഷിഫ്റ്റ് അടക്കമുള്ളവയില്‍ ഇളവുണ്ടാകും. തൊഴിലാളികള്‍ക്ക് അനുകൂലമായി മാത്രമേ മാറ്റങ്ങള്‍ നടപ്പാക്കൂ. കൂടുതല്‍ ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്ന് മന്ത്രി കെ പാര്‍ഥസാരാഥി പറഞ്ഞു.