ഇന്ത്യ ഒന്നാണെന്ന് തെളിയിച്ച് ജനം വിളക്കേന്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് നടന്ന ദീപം തെളിയിക്കല്‍ വന്‍ വിജയമായി. ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പങ്കുവെച്ചും രാജ്യം കോവിഡിനെതിരെ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ചുമാണ് രാജ്യം ദീപം തെളിയിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ആഭ്യന്തരമന്തി, പ്രതിരോധമന്ത്രി തുടങ്ങി രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം ദീപം തെളിയിച്ചു. രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയേകി. ഗവര്‍ണര്‍മാരും ദീപം തെളിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം തെളിയിച്ചു.
പല വിദേശ എംബസികളിലും ദീപം തെളിയിച്ചു. ഇന്ത്യയിലെ വിദേശ എംബസികളും ദീപം തെളിയിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. മറ്റ് മന്ത്രിമാരുടെ വസതികളിലും ദീപം തെളിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും ജനങ്ങള്‍ ആഹ്വാനം ചെവികൊണ്ടു. മിക്ക വീടുകളിലും ദീപം തെളിയിച്ചു.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഐക്യത്തിന്റെ ദീപം തെളിയിച്ചു. മൂകാംബിക ക്ഷേത്രത്തില്‍ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗെ ദീപം തെളിയിച്ചു.