പൊലീസുകാരുടെ ഹ്രസ്വചിത്രം; ശ്രദ്ധ നേടി “ലോക്ക് ഡൗണ്‍”

0

പൊലീസുകാരുടെ ഭാവനയും മികവും ഒന്നിച്ചപ്പോള്‍ പിറന്നത് ജനമനസുകള്‍ കീഴടക്കിയ ഹ്രസ്വചിത്രം. മകളുടെ പിറന്നാളിന് കേക്ക് വാങ്ങാനിറങ്ങിയ അച്ഛന് ലോക്ക് ഡൗൺ കാലത്ത് നേരിടേണ്ടിവന്ന അതിശയകരമായ സംഭവം ഹ്രസ്വചിത്രമായി. ‘ലോക്ക് ഡൗൺ’ എന്ന ഷോർട്ട് ഫിലിം അനാവരണം ചെയ്യുന്നത് ഈ സംഭവമാണ്‌. കേരള പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസറും മികച്ച മോട്ടിവേഷണല്‍ സ്പീക്കറും ഒആര്‍സി ട്രെയിനറുമായ ഐ.ബി.ഷൈൻ ആണ് കഥയും തിരക്കഥയും എഴുതിയത്. സാൻറോതട്ടിൽ ആണ് സംവിധായകന്‍.  മനുമോഹനാണ് എഡിറ്റിംഗ്. കേക്ക് വാങ്ങാനിറങ്ങി
റോഡിൽ വെച്ച് പോലീസിന് മുന്നിൽ പെട്ടത് മറക്കാനാവാത്ത പിറന്നാളിലേക്ക് വഴിവെച്ചു. കേരളപോലീസ് അക്കാദമി ഡിജിറ്റൽ നോളേജ് മാനേജ്മെന്റാണ് ചിത്രം പുറത്തിറക്കിയത്.