ലോകത്ത് കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം അറുപത്തി ആറായിരം കടന്നു. മരണം 66,500 കടന്നുവെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നു. 12 ലക്ഷത്തി 25 ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗമുക്തി നേടാനായി. അമേരിക്കയില്‍ ഇന്ന് നേരിയ ആശ്വാസത്തിലാണ്. ഇന്ന് കൂടുതല്‍ മരണം ബ്രിട്ടണിലാണ്. 650ല്‍ അധികം പേരാണ് മരിച്ചത്. സ്‌പെയിനില്‍ മരണം 500 കടന്നു. അമേരിക്കയില്‍ 18 പേര്‍ മാത്രമാണ് മരിച്ചത്.
ഇന്ത്യയില്‍ മരണം 83 ആയി ഉയര്‍ന്നു.അനൗദ്യോഗിക കണക്കില്‍ ഇത് നൂറോളം ആണ്. രോഗം സ്ഥിരീകരിച്ചത് 3577 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും നിസാമുദീനുമായി ബന്ധപ്പെട്ടതാണ്. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി ബന്ധപ്പെട്ടവരോ ആണ് കൂടുതലും രോഗികളായിട്ടുള്ളത്.