രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്തി നരേന്ദ്ര മോദി സംസാരിച്ചു. സോണിയാഗാന്ധി, പ്രണബ്മുഖര്‍ജി, മന്‍മോഹന്‍സിംഗ്, മമത ബാനര്‍ജി എന്നിവരുമായാണ് മോദി ടെലിഫോണില്‍ സംസാരിച്ചത്. കോവിഡ് പ്രതിരോധ നടപടികളും രാജ്യത്തിലെ നിലവിലെ സ്ഥിതികളും ചര്‍ച്ചയായി. തുടര്‍നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെയും പിന്തുണ തേടുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് എംപിമാരില്‍ കൂടുതലുള്ള പാര്‍ടികളുമായി ബുധനാഴ്ച പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് മുന്നോടിയായിട്ടായിരുന്നു ഇന്നത്തെ സംഭാഷണം.