അതിര്‍ത്തി തുറക്കില്ലെന്ന് യെദ്യൂരപ്പ; സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം

0

കാസര്‍കോടുമായുള്ള അതിര്‍ത്തി തുറക്കാന്‍ ആകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കാസര്‍ക്കോട്ടെ കോവിഡ് സ്ഥിതി ആതീവ ഗുരുതരമാണെന്നും ഇതിനാല്‍ മംഗളുരു അടക്കമുള്ള കര്‍ണാടകയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ കാസര്‍കോട്ടെ രോഗികളെ മംഗളുരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. മുന്‍കരുതലിന്റെ ഭാഗമാണ് അതിര്‍ത്തി അടച്ചത്. എന്നാല്‍ ഇത് കേരളവുമായുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതി വിധി വരുന്നതുവരെ ഇപ്പോഴുള്ള സ്ഥിതി തുടരാനാണ് കര്‍ണാടകയുടെ തീരുമാനം.