ലോക്ക് ഡൗണ്‍ നീട്ടല്‍ തീരുമാനം ഏപ്രില്‍ 10ന് ശേഷം; രാജ്യത്ത് 3074 രോഗികള്‍

0

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വന്‍ തോതില്‍ ഉയരുന്നതില്‍ കടുത്ത ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 14ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടേണ്ടിവരില്ലെന്ന് ഇതുവരെ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

ഏപ്രില്‍ 10 വരെയുള്ള കാര്യങ്ങള്‍ പഠിച്ച ശേഷമേ ലോക്ക് ഡൗണ്‍ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഇപ്പോഴത്തെ നിലപാട്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരം കവിഞ്ഞിട്ടുണ്ട്. 3074 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 77 ആയി. എന്നാല്‍ മരണം 95 ആയെന്നാണ് അനൗദ്യോഗിക കണക്ക്.

നിസാമുദീനില്‍ നടന്ന തബ് ലീഗ് സമ്മേളനം ആരോഗ്യമന്ത്രാലയത്തിന്റെ മുഴുവന്‍ നടപടികളേയും തകിടംമറിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഏറ്റവും പ്രധാന ഹോട്ട്‌സ്‌പോട്ട് ഇപ്പോള്‍ നിസാമുദീന്‍ ആണ്. പല സംസ്ഥാനങ്ങള്‍ക്കും തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കടുത്ത ഭീഷണിയായി.

ഇതിനിടെ ലോകത്ത് മരണം 64,000 കടന്നു. രോഗ ബാധിതര്‍ 12 ലക്ഷം ആയി. അമേരിക്കയില്‍ മാത്രം മൂന്ന് ലക്ഷം കടന്നു.