ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയില്‍ നടപ്പാലത്തിനുള്ള സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നാട്ടികയിലും വലപ്പാടും സന്ദര്‍ശനം നടത്തി. ആവശ്യമായ സ്ഥലങ്ങളില്‍ നടപ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടിക എംഎല്‍എ സി.സി മുകുന്ദന്‍, നാട്ടിക-വലപ്പാട് പഞ്ചായത്തുകള്‍, വലപ്പാട് സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ അപേക്ഷ നല്‍കിയിരുന്നു. നിര്‍ദ്ദേശം പരിഗണിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി വരും ദിവസങ്ങളില്‍ യോഗം ചേരുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ദിനേശന്‍, ദേശീയ പാത സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ യമുന, ചാവക്കാട് തഹസില്‍ദാര്‍ കിഷോര്‍, നാഷണല്‍ ഹൈവേ അതോറിറ്റി പി.ഡി അന്‍ഷുല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കളക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനുണ്ടായിരുന്നു.