വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ ടൂറിസത്തിന് പുതിയ അനുഭവം

0

വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ ടൂറിസത്തിന് പുതിയ അനുഭവം നൽകുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വാഴാനി ഡാമിൽ മ്യൂസിക്കൽ ഫൗണ്ടന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും. കഴിഞ്ഞ വർഷങ്ങളിൽ ആഭ്യന്തര സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പുതിയ റെക്കോർഡുകളാണ്  ടൂറിസം രംഗം സൃഷ്ടിക്കുന്നത്. വടക്കാഞ്ചേരി ടൂറിസം കോറിഡോറുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് നടപ്പാക്കുന്നത്. ടൂറിസത്തെ ശക്തിപ്പെടുത്താൻ മികച്ച നിലവാരത്തിലുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കുന്നത്. മ്യൂസിക്കൽ ഫൗണ്ടൻ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. എ സി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായി. കെ ഐ ഡി എസ് ഡെപ്യൂട്ടി ജനറൽ മാനേജർ സി എ ജമാലുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സബ് കളക്ടർ അഖിൽ വി മേനോൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ, വൈസ് പ്രസിഡൻ്റ് സി വി സുനിൽ കുമാർ, മേരി തോമസ്, ആർസി പ്രേംഭാസ്, സി വിജയരാജ്, ആർ ആനന്ദ്, സി വി ബൈജു, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.