കൈപ്പറമ്പിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം 

0

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകും. സ്വയം പ്രതിരോധിക്കാൻ പെൺകുട്ടികളെ സന്നദ്ധരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷാദേവി  ഉദ്ഘാടനം നിർവഹിച്ചു. ഇ പി മാരാർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിന്റി ഷിജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം യു വി വിനീഷ്, കരാട്ടെ പരിശീലക സംഗീത എന്നിവർ സംസാരിച്ചു. പഴമുക്ക് എൽ പി സ്കൂൾ പ്രധാന അധ്യാപിക റീജ സ്വാഗതവും ഡോക്ടർ ഉജിത അനീഷ് നന്ദിയും പറഞ്ഞു.