പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ഒരുങ്ങുന്നു

0

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ഫെബ്രുവരി 17 തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. സംസ്ഥാന സർക്കാറിന്റെ വിജ്ഞാന കേരളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുഴയ്ക്കലിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിന് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും തൊഴിൽ ദാതാക്കളെ തൊഴിലന്വേഷകരുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ക്യാംപയിനാണ് വിജ്ഞാന കേരളം .

തിങ്കളാഴ്ച രാവിലെ 10.30നു ബ്ലോക്ക്‌ പഞ്ചായത്തിൽ  പ്രസിഡണ്ട് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ‘ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റ’ത്തിൽ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനും ജോബ് സെന്റർ സഹായം നൽകും. നൈപുണ്യ വികസനത്തിനുതകുന്ന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനും ജോബ് സ്റ്റേഷനിൽ സഹായം ലഭ്യമാകും.

ഡിജിറ്റൽ വർക്ക്‌ ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള സൗകര്യവും ജോബ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.