സോണിയ രാഷ്ട്രപതിയെ അപമാനിച്ചു: പ്രധാനമന്ത്രി

0

കോണ്‍ഗ്രസ് നേതാവ് സോണിയാ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി സംസാരിച്ചിരുന്നു. ഈ പ്രസംഗവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപത്രി ദ്രൗപദി മുര്‍മുവിനെ അപമാനിക്കും വിധം സോണിയാ വാക്കുകള്‍ പ്രയോഗിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ.

രാജ കുടുംബത്തിൻ്റെ ധിക്കാരം നോക്കൂ. ആദിവാസി പശ്ചാത്തലത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിച്ചു. ഒരു രാജകുടുംബാംഗം രാഷ്ട്രപത്രിയുടെ പ്രസംഗം വിരസമാണെന്നും അവര്‍ പാവമാണെന്നും പറഞ്ഞു. സോണിയ തൻ്റെ പരാമര്‍ശത്തിലൂടെ പിന്നോക്ക വിഭാഗങ്ങളെയും ആദിവാസികളെയും അപമാനിച്ചു. അര്‍ബന്‍ നക്‌സലുകളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. ഒഡീഷയിലെ ആദിവാസി സമൂഹത്തില്‍ നിന്നാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതി പദത്തില്‍ എത്തിയത്. രാജ്യത്തെ ഏതൊക്കെ സമൂഹമാണോ ഉന്നതിയില്‍ വരുന്നത് അവരെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.