കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യം വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രൻ്റീസ്ഷിപ്പ് മേള തൃശൂരിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വ്യവസായിക പരിശീലന വകുപ്പ് എറണാകുളം മേഖല ഇന്‍സ്‌പെക്ടര്‍ ആനീസ് സ്റ്റെല്ല ഐസക്ക് അധ്യക്ഷത വഹിച്ചു.
മേളയില്‍ 660-ല്‍ പരം സെക്ടറുകളിലില്‍ അപ്രന്റീസ് പരിശീലനം നേടുന്നതിനുള്ള അവസരം ഉണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.apprenticeshipindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2365122