ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ധീരം, പൂജ ജനുവരി 15ന്

0

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ധീരത്തിൻ്റെ പൂജ ജനുവരി 15ന് രാവിലെ 8ന് മണിക്ക് കോഴിക്കോട് കോനാട് ബീച്ചിന് സമീപം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കര്യലയത്തിൽ വെച്ച് നടക്കും. റെമോ എൻ്റർടെയ്ൻമെൻ്റസ്, മലബാർ ടാക്കീസും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ സംവിധാനം ചെയ്യുന്നു.

ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, സാഗർ സൂര്യ(പണി ഫെയിം), റെബ മോണിക്ക ജോൺ എന്നിവർ ആണ് മറ്റ് അഭിനേതാക്കൾ. ഷൂട്ടിങ് 15 മുതൽ തന്നെ കോഴിക്കോടും പരിസരപ്രദേശങ്ങളിലായി ആരംഭിക്കും.