ദേശീയപാതയിലെ നിർമ്മാണ പ്രവൃത്തികൾക്കായി അടച്ച ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ പൂതംകുളം ജംഗ്‌ഷൻ വരെയുള്ള റോഡുഭാഗം ഡിസംബർ 10 മുതൽ വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ഷൊർണൂർ-കൊടുങ്ങല്ലൂർ ദേശീയപാതയിലെ പ്രവൃത്തികൾക്കായാണ് റോഡ് അടച്ചിരുന്നത്. കെ എസ് ടി പിയുടെ കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് റോഡിൻ്റെ ഭാഗം വീണ്ടും ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
അടുത്ത ഘട്ടമായി ക്രൈസ്റ്റ് കോളേജ് ജംഗ്‌ഷൻ മുതൽ മാപ്രാണം വരെ പുരോഗമിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കും. നിലവിലെ ഗതാഗത നിയന്ത്രണത്തിന് തുടർന്ന് മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.