കനത്ത മഴയില്‍ കാര്യാട്ടുകര ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് നശിച്ച എല്‍ത്തുരുത്തു മാരാര്‍ കോള്‍ പടവ് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. ജനുവരിയില്‍ കോള്‍ പടവുകളിലെ കൃഷി പുനരാരംഭിക്കുന്നതിന് കര്‍ഷകര്‍ക്കും എല്ലാവിധ സഹായവും നല്‍കും. കൃഷിവകുപ്പ്, കോര്‍പറേഷന്‍, കെഎല്‍ഡിസി എന്നിവയുടെ സഹായത്തോടെ കൃഷിയോഗ്യമാക്കാന്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും.
നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കും. ബണ്ടിൻ്റെ തകര്‍ന്ന ഭാഗത്തിൻ്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തും. ജനുവരിയില്‍ കൃഷി പുനരാരംഭിക്കും. ശാശ്വത പരിഹാരമെന്ന നിലയില്‍ – ആര്‍കെവിവൈ പദ്ധതി പ്രകാരം ബണ്ട് പുനര്‍നിര്‍മ്മിക്കും, നിര്‍ദ്ദേശം ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും, നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ കെഎല്‍ഡിസിയെ ചുമതലപ്പെടുത്തി.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കും. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, ഇഇ കെഎല്‍ഡിസി, ഇഇ മേജര്‍ ഇറിഗേഷന്‍, ഇഇ കോര്‍പ്പറേഷന്‍, തഹസില്‍ദാര്‍, ഡിവിഷണല്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്, കോള്‍ പടവ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു